Windows-ലെ Google എഴുത്ത് ഉപകരണങ്ങൾ

ഒരു ലാറ്റിൻ (ഇംഗ്ലീഷ് / QWERTY) കീബോർഡ് ഉപയോഗിച്ച് പിന്തുണയ്‌ക്കുന്ന എല്ലാ ഭാഷകളിലും വാചകം നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇൻപുട്ട് രീതി എഡിറ്റർ ആണ് Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ. ഉപയോക്താവിന് ഒരു വാക്ക് അത് ഉച്ചരിക്കുന്ന തരത്തിൽ ലാറ്റിൻ പ്രതീകങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യാം, Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ വാക്കിനെ പ്രാദേശിക സ്‌ക്രിപ്‌റ്റിലേക്ക് പരിവർത്തനം ചെയ്യും. ലഭ്യമായ എഴുത്ത് ഉപകരണങ്ങളിൽ ലിപ്യന്തരണം, IME, ഓൺ-സ്ക്രീൻ കീബോർഡുകൾ എന്നിവ ഉൾപ്പെടുന്നു.
Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ നിലവിൽ വ്യത്യസ്തമായ 22 ഭാഷകളിൽ ലഭ്യമാണ്: അംഹാരിക്, അറബിക്, ബംഗാളി, പേർഷ്യൻ, ഗ്രീക്ക്, ഗുജറാത്തി, ഹീബ്രു, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, റഷ്യൻ, സംസ്കൃതം, സെർബിയൻ, സിംഹള, തമിഴ്, തെലുങ്ക്, ടിഗ്രിന്യ, ഉറുദു.

സവിശേഷതകൾ

  • ഓഫ്‌ലൈൻ പിന്തുണ

    ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.
  • പദ പൂർത്തീകരണങ്ങൾ

    പ്രിഫിക്‌സുകൾക്കായുള്ള നിഘണ്ടു-അധിഷ്‌ഠിത പദ പൂർത്തീകരണങ്ങൾ.
  • വ്യക്തിപരമാക്കിയ ചോയിസുകൾ

    മാക്രോ, കാനോണിക്കൽ പിന്തുണ എന്നിവയോടൊപ്പം ഉപയോക്തൃ തിരുത്തലുകളും ഓർത്തുവയ്‌ക്കുന്നു.
  • എളുപ്പത്തിലുള്ള കീബോർഡ്

    അപൂർവ്വവും സങ്കീർണ്ണവുമായ പദങ്ങൾ നൽകുന്നതിനായുള്ള നിഘണ്ടു-അധിഷ്‌ഠിത കീബോർഡുകൾ.
  • വേഗത്തിലുള്ള തിരയൽ

    പ്രമുഖമാക്കിയ പദങ്ങൾക്കായുള്ള ഒറ്റ-ക്ലിക്ക് വെബ് തിരയൽ.
  • രസകരമായ ഇഷ്‌ടാനുസൃതമാക്കലുകൾ

    കാൻഡിഡേറ്റ് വിൻഡോ വലുപ്പം, പ്രദർശിപ്പിക്കുന്ന ഫോണ്ടുകൾ എന്നിവയും അതിൽ കൂടുതൽ കാര്യങ്ങളും ഇഷ്‌ടാനുസൃതമാക്കുക.

  • കൂടുതലറിയുക
സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോയി ഭാഷ സെലെക്റ്റ് ചെയ്ത് ഗൂഗിള്‍ നിബന്ധനകള്‍ അംഗീകരിക്കുന്നു എന്ന ബോക്സും ക്ലിക്ക് ചെയ്തു 'ഡൌണ്‍ ലോഡ് ചെയ്യുക' എന്ന ബട്ടണ്‍ അമര്‍ത്തുക ..ശേഷം ഡൌണ്‍ലോഡ് ചെയ്തു കിട്ടുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


ലോഡ്ഡൌണ്‍ ലിങ്ക് :http://www.google.com/intl/ml/inputtools/windows/ 
കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക 

ബലിപെരുന്നാള്‍ ആശംസകൾ ...!!!



ആത്മഹര്‍ഷത്തിന്റെയും സ്നേഹവായ്പിന്റെയും അലകള്‍ തീര്‍ത്ത് കാലുഷ്യത്തിന്റെ വരണ്ടഭൂമിയില്‍ ഒരു ബലിപെരുന്നാള്‍ കൂടി സമാഗതമാകുന്നു. ആത്മീയാനുരാഗത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സഹജീവി സ്നേഹത്തിന്റെ, ഉദാത്തമായ അനുസരണയുടെ... അങ്ങനെ നീണ്ടുപോകുന്ന മൂല്യങ്ങളുടെ ആവിഷ്കാര സുകൃതമാണ് ബലിപെരുന്നാള്‍.

അശാന്തി അരങ്ങുവാഴുന്ന ലോകത്തോട് ആത്മാര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും കഥ പറയുകയാണ് ഈദുല്‍ അക്ബര്‍. വിശ്വാസത്തിന് ചാഞ്ചല്യം സംഭവിക്കുമ്പോള്‍, സദാചാരങ്ങള്‍ക്ക് മൂല്യം കുറയുമ്പോള്‍, നന്മകള്‍ വിസ്മരിക്കപ്പെടുമ്പോള്‍, അചഞ്ചല വിശ്വാസത്തിന്റെ പ്രതീകങ്ങളായി ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും അന്തരംഗങ്ങളില്‍ ആദരിക്കപ്പെടുന്നു. ആത്മാര്‍പ്പണത്തിന്റെ വീരഗാഥ തീര്‍ത്ത ഒരു കാലത്തിലേക്ക് ഈദുല്‍ അക്ബര്‍ നമ്മെ സധൈര്യം ആനയിക്കുന്നു. മിഥ്യകള്‍ക്കെതിരെ പോരാടാനും തിന്മയുടെ ആധിപത്യത്തിന് വിലങ്ങ് നില്‍ക്കാനും അത് നിരന്തരം ഓര്‍മപ്പെടുത്തുന്നു.

ഓണാശംസകള്‍


 പൊന്നോണം വരവായി...പൂവിളിയുമായി. മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ 
ഓണാശംസകള്‍ .

ഫോട്ടോഷോപ്പില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍

ഫോട്ടോഷോപ്പില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ വേണ്ടി വളരെ എളുപ്പത്തില്‍ ഉള്ള ഒരു മാര്‍ഗത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത് .നമ്മള്‍ സാധാരണയായി ഫേസ്ബുക്കിലും മറ്റും എഴുതാന്‍ വേണ്ടി മലയാളം യുണികോഡ് ആണ് ഉപയോഗിക്കുന്നത് .അതായത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്‌താല്‍ അത് മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്ന രീതി .എന്നാല്‍ ഈ രീതിയില്‍ ഫോടോഷോപില്‍ ടൈപ് ചെയ്യാന്‍ നമുക്ക് കഴിയില്ല .ഇതിനു നമ്മെ സഹായിക്കുന്ന ഒരു ചെറിയ സോഫ്റ്റ്വെയറാണ്‌  Type it  (ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്ടാള്‍ ചെയ്യുക)  .ഈ  സോഫ്റ്റ്വെയറിന്റെ സഹായത്തോടു കൂടി മലയാളം യൂണികോഡ് കണ്‍വേര്‍ടു ചെയ്യാന്‍ കഴിയും.

പുതിയ രണ്ട് ഐഫോണ്‍ മോഡലുകളുമായി ആപ്പിള്‍


ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മേല്‍കൈ വീണ്ടെടുക്കാനുദ്ദേശിച്ച് രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. കൂടുതല്‍ വേഗമേറിയ പ്രൊസസറും ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുള്ള ഐഫോണ്‍ 5എസ്, വിലക്കുറഞ്ഞ ഐഫോണ്‍ 5സി എന്നിവയാണ് പുതിയ മോഡലുകള്‍ .