ആത്മഹര്ഷത്തിന്റെയും സ്നേഹവായ്പിന്റെയും അലകള്‍ തീര്‍ത്ത് കാലുഷ്യത്തിന്റെ വരണ്ടഭൂമിയില്‍ ഒരു ബലിപെരുന്നാള്‍ കൂടി സമാഗതമാകുന്നു. ആത്മീയാനുരാഗത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സഹജീവി സ്നേഹത്തിന്റെ, ഉദാത്തമായ അനുസരണയുടെ... അങ്ങനെ നീണ്ടുപോകുന്ന മൂല്യങ്ങളുടെ ആവിഷ്കാര സുകൃതമാണ് ബലിപെരുന്നാള്‍.
അശാന്തി അരങ്ങുവാഴുന്ന ലോകത്തോട് ആത്മാര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും കഥ പറയുകയാണ് ഈദുല്‍ അക്ബര്‍. വിശ്വാസത്തിന് ചാഞ്ചല്യം സംഭവിക്കുമ്പോള്‍, സദാചാരങ്ങള്‍ക്ക് മൂല്യം കുറയുമ്പോള്‍, നന്മകള് വിസ്മരിക്കപ്പെടുമ്പോള്‍, അചഞ്ചല വിശ്വാസത്തിന്റെ പ്രതീകങ്ങളായി ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും അന്തരംഗങ്ങളില്‍ ആദരിക്കപ്പെടുന്നു. ആത്മാര്‍പ്പണത്തിന്റെ വീരഗാഥ തീര്‍ത്ത ഒരു കാലത്തിലേക്ക് ഈദുല്‍ അക്ബര്‍ നമ്മെ സധൈര്യം ആനയിക്കുന്നു. മിഥ്യകള്ക്കെതിരെ പോരാടാനും തിന്മയുടെ ആധിപത്യത്തിന് വിലങ്ങ് നില്‍ക്കാനും അത് നിരന്തരം ഓര്‍മപ്പെടുത്തുന്നു.
GREAT WORDS
ReplyDelete