Windows-ലെ Google എഴുത്ത് ഉപകരണങ്ങൾ

ഒരു ലാറ്റിൻ (ഇംഗ്ലീഷ് / QWERTY) കീബോർഡ് ഉപയോഗിച്ച് പിന്തുണയ്‌ക്കുന്ന എല്ലാ ഭാഷകളിലും വാചകം നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇൻപുട്ട് രീതി എഡിറ്റർ ആണ് Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ. ഉപയോക്താവിന് ഒരു വാക്ക് അത് ഉച്ചരിക്കുന്ന തരത്തിൽ ലാറ്റിൻ പ്രതീകങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യാം, Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ വാക്കിനെ പ്രാദേശിക സ്‌ക്രിപ്‌റ്റിലേക്ക് പരിവർത്തനം ചെയ്യും. ലഭ്യമായ എഴുത്ത് ഉപകരണങ്ങളിൽ ലിപ്യന്തരണം, IME, ഓൺ-സ്ക്രീൻ കീബോർഡുകൾ എന്നിവ ഉൾപ്പെടുന്നു.
Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ നിലവിൽ വ്യത്യസ്തമായ 22 ഭാഷകളിൽ ലഭ്യമാണ്: അംഹാരിക്, അറബിക്, ബംഗാളി, പേർഷ്യൻ, ഗ്രീക്ക്, ഗുജറാത്തി, ഹീബ്രു, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, റഷ്യൻ, സംസ്കൃതം, സെർബിയൻ, സിംഹള, തമിഴ്, തെലുങ്ക്, ടിഗ്രിന്യ, ഉറുദു.

സവിശേഷതകൾ

  • ഓഫ്‌ലൈൻ പിന്തുണ

    ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.
  • പദ പൂർത്തീകരണങ്ങൾ

    പ്രിഫിക്‌സുകൾക്കായുള്ള നിഘണ്ടു-അധിഷ്‌ഠിത പദ പൂർത്തീകരണങ്ങൾ.
  • വ്യക്തിപരമാക്കിയ ചോയിസുകൾ

    മാക്രോ, കാനോണിക്കൽ പിന്തുണ എന്നിവയോടൊപ്പം ഉപയോക്തൃ തിരുത്തലുകളും ഓർത്തുവയ്‌ക്കുന്നു.
  • എളുപ്പത്തിലുള്ള കീബോർഡ്

    അപൂർവ്വവും സങ്കീർണ്ണവുമായ പദങ്ങൾ നൽകുന്നതിനായുള്ള നിഘണ്ടു-അധിഷ്‌ഠിത കീബോർഡുകൾ.
  • വേഗത്തിലുള്ള തിരയൽ

    പ്രമുഖമാക്കിയ പദങ്ങൾക്കായുള്ള ഒറ്റ-ക്ലിക്ക് വെബ് തിരയൽ.
  • രസകരമായ ഇഷ്‌ടാനുസൃതമാക്കലുകൾ

    കാൻഡിഡേറ്റ് വിൻഡോ വലുപ്പം, പ്രദർശിപ്പിക്കുന്ന ഫോണ്ടുകൾ എന്നിവയും അതിൽ കൂടുതൽ കാര്യങ്ങളും ഇഷ്‌ടാനുസൃതമാക്കുക.

  • കൂടുതലറിയുക
സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോയി ഭാഷ സെലെക്റ്റ് ചെയ്ത് ഗൂഗിള്‍ നിബന്ധനകള്‍ അംഗീകരിക്കുന്നു എന്ന ബോക്സും ക്ലിക്ക് ചെയ്തു 'ഡൌണ്‍ ലോഡ് ചെയ്യുക' എന്ന ബട്ടണ്‍ അമര്‍ത്തുക ..ശേഷം ഡൌണ്‍ലോഡ് ചെയ്തു കിട്ടുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


ലോഡ്ഡൌണ്‍ ലിങ്ക് :http://www.google.com/intl/ml/inputtools/windows/ 
കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക