സൗഹൃദ കൂട്ടായ്മയ്ക്കപ്പുറം ഫേസ്ബുക്ക് പുതിയ മേഖലയിലേക്ക്. ഒരു ജിബി ഫയല്‍ ഷെയറിംഗാണ് ഫേസ്ബുക്കിന്റെ സവിശേഷത. ബെര്‍ലിന്‍ ആസ്ഥാനമായ പൈപ് ഡ്രീം ടെക്‌നോളജീസാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇവരുടെ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് 1ജിബി വരെ വരുന്ന ഫയലുകള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ സാധിക്കും. പൈപ്പ് എന്നാണ് ആപ്‌ളിക്കേഷന്റെ പേര്.
ഇതിലൂടെ റിയല്‍ ടൈം ആയി ഫയലുകള്‍ അയക്കാന്‍ സാധിക്കും എന്നാണ് പൈപ് ഡ്രീം ടെക്‌നോളജീസിന്റെ അവകാശ വാദം.