ഫെയ്സ്ബുക്ക് വഴി 1ജിബി ഫയല്‍ ഷെയറിംഗ്

സൗഹൃദ കൂട്ടായ്മയ്ക്കപ്പുറം ഫേസ്ബുക്ക് പുതിയ മേഖലയിലേക്ക്. ഒരു ജിബി ഫയല്‍ ഷെയറിംഗാണ് ഫേസ്ബുക്കിന്റെ സവിശേഷത. ബെര്‍ലിന്‍ ആസ്ഥാനമായ പൈപ് ഡ്രീം ടെക്‌നോളജീസാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇവരുടെ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് 1ജിബി വരെ വരുന്ന ഫയലുകള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ സാധിക്കും. പൈപ്പ് എന്നാണ് ആപ്‌ളിക്കേഷന്റെ പേര്.

 ഇതിലൂടെ റിയല്‍ ടൈം ആയി ഫയലുകള്‍ അയക്കാന്‍ സാധിക്കും എന്നാണ് പൈപ് ഡ്രീം ടെക്‌നോളജീസിന്റെ അവകാശ വാദം.
ഫയലുകള്‍ ഡ്രാഗ് ആന്റ് ഡ്രോപ് ഇന്റെര്‍ ഫേസിലൂടെയാണ് ആപ്ലിക്കേഷന്‍ ഫയല്‍ ഷെയറിങിന് സഹായിക്കുന്നത്. ഈ ആപ്ലിക്കേഷനിലൂടെ ഏത് തരത്തിലുള്ള ഫയലുകളും ഷെയര്‍ ചെയ്യാന്‍ കഴിയും. അയക്കുന്ന സുഹൃത്ത് ഓഫ് ലൈനാണെങ്കില്‍ അയാള്‍ ഓണ്‍ലൈനാകുമ്പോള്‍ ഫയലുകളുടെ കൈമാറ്റം സാധ്യമാകും. www.facebook.com/pipe എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്ലിക്കേഷന്‍ ലഭ്യമാവും. ഇന്ത്യയില്‍ ഈ കമ്പനിക്ക് എതാണ്ട് 63 മില്യന്‍ രജിസ്‌റ്റേഡ് ഉപഭോക്താക്കളുണെ്ടന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വളര്‍ച്ചാ നിരക്ക് കാണിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കമ്പനി വന്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ കാണുന്നത്.

Courtesy : http://www.kvartha.com/2013/06/new-app-brings-up-to-1-gb-file-transfer.html

No comments:

Post a Comment